GeneralKollywoodLatest NewsMollywoodNEWSSocial Media

തമിഴിലെ എന്റെ തോമസ് കുട്ടി വിവേക് ആയിരുന്നു ; ഓർമ്മകളുമായി ആലപ്പി അഷ്റഫ്

ഇൻ ഹരിഹർ നഗർ തമിഴ് റീമേക്കിൽ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുകയാണ് ആലപ്പി അഷ്റഫ്

സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നടൻ വിവേകിന്റെ വിയോഗം. നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇൻ ഹരിഹർ നഗർ തമിഴ് റീമേക്കിൽ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുകയാണ് ആലപ്പി അഷ്റഫ്.

”ഇൻ ഹരിഹർ നഗർ ” എന്ന സിനിമ തമിഴിൽ “MGR നഗർ “എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം” – ആലപ്പി അഷ്റഫ് കുറിച്ചു.

https://www.facebook.com/alleppeyashraf/posts/4524749090874609

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു വിവേകിന്റെ അന്ത്യം. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments


Back to top button