GeneralLatest NewsMollywoodNEWSSocial MediaVideos

ചേട്ടന്റെ കുഞ്ഞിനെ കളിപ്പിച്ച് അനുശ്രീ ; രസകരമായ വീഡിയോ പങ്കുവെച്ച് താരം

നവ്യാ നായർ ഉൾപ്പെടെയുള്ള താരങ്ങൾ​ കമന്റ് ചെയ്തിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. ചേട്ടൻ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്.

‘പേരതത്തമ്മ, ഒരു പേരതത്തമ്മ‘ എന്ന കുട്ടികളുടെ കവിതയാണ് അനുശ്രീ പാടി അഭിനയിക്കുന്നത്. അനുശ്രീയുടെ വീഡിയോ കണ്ട് നവ്യാ നായർ ഉൾപ്പെടെയുള്ള താരങ്ങൾ​ കമന്റ് ചെയ്തിട്ടുണ്ട്.

സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം അനുശ്രീ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

https://www.instagram.com/p/CNu5pjhF7IL/?utm_source=ig_web_copy_link

“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നായിരുന്നു അനുശ്രീ സന്തോഷ വാർത്ത പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button