GeneralLatest NewsMollywoodNEWSSocial Media

ഒമർ ലുലു എന്ന പേരിൽ മെസ്സേജുകൾ ; മുന്നറിയിപ്പുമായി സംവിധായകൻ

ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്നും ഒമർ ലുലു

സംവിധായകൻ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നതായി പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി ഒമർ ലുലു തന്നെ നേരിട്ടെത്തി. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. വ്യാജ നമ്പറും പോസ്റ്റിനോടൊപ്പം ഒമർ കൊടുത്തിട്ടുണ്ട്.

‘ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല’, എന്നാണ് ഒമർ കുറിച്ചത്.

https://www.facebook.com/omarlulu/posts/1242568659473222

ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം. ബാബു ആന്‍റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.

അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട് പർഹാമും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button