GeneralLatest NewsMovie GossipsNEWSSocial Media

ശരീരം മോഹിച്ചായിരുന്നു പലരും എന്നെ വിളിച്ചിരുന്നത് ; സിനിമകൾ നഷ്ടമായതിനെ കുറിച്ച് നടി കിരൺ

സി​നി​മ​യി​ലേക്ക് ​തി​രി​ച്ചു​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് കിരൺ

മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​താ​ണ്ഡ​വ​ത്തി​ലൂ​ടെ​ ​നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് കിരൺ ​റാ​ത്തോ​ഡ്.​ തമിഴ് ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം.

ത​നി​ക്ക് ​ഗ്‌​ളാ​മ​റ​സ് ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ഇഷ്ടമായിരുന്നു. ​ ​എ​ന്നാ​ൽ​ ​ചി​ല​ർ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​​ ​ ക​ഥാ​പാ​ത്ര​ത്തി​ന് ​യോ​ജി​ക്കാ​ത്ത​ ​ത​ര​ത്തി​ൽ​ ​ഗ്ലാ​മ​റ​സാ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രുന്നുവെ​ന്നും,​ ​ ഇതുമൂലം ഒരുപാട് ചിത്രങ്ങൾ നഷ്ടമായതായും കിരൺ പറയുന്നു.

ഒരു ​ ​ഇ​ട​വേ​ള​ക്ക് ​ശേ​ഷം​ ​സി​നി​മ​യി​ലേക്ക് ​തി​രി​ച്ചു​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് കിരൺ.​ ​ത​മി​ഴ് ​ചി​ത്രം​ ​’സെ​ർ​വ​ർ​ ​സു​ന്ദ​രം’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​കി​ര​ൺ​ ​തി​രി​ച്ചു​വ​രവി​ന് ഒരുങ്ങുന്നത്. ​

ജെ​മി​നി​ ,​ ​വി​ല്ല​ൻ​ ,​പ​ര​ശു​റാം​ ,​ ​അ​ൻ​പേ ​ശി​വം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​കി​ര​ണി​ന്റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ചി​ത്ര​ങ്ങ​ൾ.​ ​ ബാബുരാജ് സംവി​ധാനം ചെയ്ത മനുഷ്യ മൃഗം എന്ന ചിത്രത്തിലും കിരൺ അഭിനയിച്ചിരുന്നു. മമ്മൂട്ടി​ ചി​ത്രം ഡബി​ൾസി​ൽ ഒരു ഐറ്റം നമ്പറി​ലും താരം പ്രത്യക്ഷപ്പെട്ടു.

​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​നി​ന്ന് ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​ ​കി​ര​ൺ​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ലും​ ​ഗ്ലാ​മ​റ​സ് ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​ജ​യ്പൂ​രി​ലെ​ ​ജ​നി​ച്ച​ ​കി​ര​ൺ​ ​ബോ​ളി​വു​ഡ് ​ന​ടി​ ​ര​വീ​ണ​ ​ട​ണ്ട​ന്റെ​ ​ബ​ന്ധു​വാ​ണ്.​ ​ഹി​ന്ദി​ ​സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ​കി​ര​ൺ​ ​അ​ഭി​ന​യ​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​ത്. 1996ൽ റി​ലീസായ ബാൽ ബ്രഹ്മചാരി​യായി​രുന്നു ആദ്യ ചി​ത്രം. 2001ൽ റി​ലീസായ ഹൃത്വി​ക് റോഷൻ ചി​ത്രം യാദേനാണ് ശ്രദ്ധി​ക്കപ്പെട്ട ആദ്യചി​ത്രം.

shortlink

Related Articles

Post Your Comments


Back to top button