GeneralKollywoodLatest NewsMollywoodNEWS

വിവേകിന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാലോകം

നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്

അന്തരിച്ച തമിഴ് നടൻ വിവേകിന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം. നിരവധി ആരാധകരും താരങ്ങളുമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്. നടൻ സൂര്യയും ഭാര്യ ജ്യോതികയും നടൻ കാർത്തിയും അദ്ദഹത്തിന്റെ വസതിയിൽ നേരിട്ടെത്തി ആദരാഞ്ജലി അർപ്പിച്ചു. ഇപ്പോഴിതാ മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വിവേകിന് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഹൃദയം നിറഞ്ഞ അനുശോചനം’ എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മലയാളത്തിൽ നിന്ന് നിവിൻ പോളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേർന്നിട്ടുണ്ട്. ജയസൂര്യ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. തികച്ചും ഹൃദയഭേദകം എന്നാണ് ദുൽഖർ കുറിച്ചത്. അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

Related Articles

Post Your Comments


Back to top button