CinemaGeneralLatest NewsMollywoodNEWSTollywood

”ഹൃദയം” ; പ്രണവിന് ആശംസകളുമായി ചിരഞ്ജീവി

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ പ്രണവിനും ഹൃദയം ടീമിനും ആശംസകളുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവി. സിനിമയുടെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘പ്രിയ സുഹൃത്ത് മോഹൻലാലിന്റെ മകൻ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും‘, എന്നാണ് ചിരഞ്ജീവി കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button