GeneralLatest NewsMollywoodNEWSSocial Media

ഭീമയുടെ പരസ്യത്തെ അഭിനന്ദിച്ച് നടി പാർവ്വതി തിരുവോത്ത്

ഏറെ ശ്രദ്ധിക്കപ്പെട്ട ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യത്തെ അഭിനന്ദിച്ച് നടി പാർവ്വതി തിരുവോത്ത്. പരസ്യത്തിലെ ആശയം തന്നെ ഏറെ സ്പർശിച്ചുവെന്നും ഭീമയ്ക്ക് കൈയ്യടികൾ നൽകുന്നുവെന്നും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പാർവ്വതി കുറിച്ചു. ട്രാൻസ്ജെന്‍ററുടെ ജീവിതം പശ്ചാത്തലമാക്കിയായ ഭീമയുടെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

‘സ്‌നേഹം പോലെ പരിശുദ്ധ’മെന്ന ടാഗ്‌ലൈനോടെയാണ് ഭീമ പരസ്യം പുറത്തുവിട്ടത്. ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കൾ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. യഥാർഥ സ്നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കുകഎന്നതാണെന്നും പരസ്യം പറഞ്ഞു വെയ്ക്കുന്നു.

ദില്ലിയിലെ ‘ആനിമൽ’ എന്ന ഏജൻസി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button