GeneralLatest NewsMollywoodMovie GossipsNEWS

ബോക്സറാകാനൊരുങ്ങി മോഹൻലാൽ ; കടുത്ത പരിശീലനവുമായി താരം

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം വരുന്നു. സ്പോര്‍ട്സ് സിനിമയ്ക്കുവേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. മോഹൻലാൽ ഇൻസ്റ്റയിൽ പങ്കുവെച്ച വർക്ക് ഔട്ട് ചിത്രമാണ് പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ സൂചന നൽകുന്നത് .

തന്‍റെ കരിയറിലെ ആദ്യത്തെ സ്പോര്‍ട്സ് ഡ്രാമ താൻ മോഹൻലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനം ആരംഭിച്ചതായാണ് വിവരം. അടുത്ത ഒരു വർഷത്തേക്ക് മോഹൻലാലിന്‍റെ ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിട്ടുമുണ്ട്. പ്രേംനാഥ് തന്നെ ഇത് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂ‍ർ തന്നെയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുക എന്നും പ്രിയദർശൻ വ്യക്തമാക്കിയിട്ടുമുണ്ട്.

View this post on Instagram

A post shared by Mohanlal (@mohanlal)

അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു ശേഷമാകും മോഹൻലാലിൻറെ അടുത്ത പ്രോജക്ട്.

shortlink

Related Articles

Post Your Comments


Back to top button