CinemaGeneralLatest NewsMollywoodNEWS

ആദ്യമായി ചെയ്ത ചുംബന രംഗം; സീക്രട്ട് പറഞ്ഞു സാനിയ

എനിക്കൊപ്പം ചുംബനരംഗത്തിൽ അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീൻ ഭയങ്കര ചമ്മലായിരുന്നു

സൂരജ് ടോം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് നടി സാനിയ അയ്യപ്പൻ. വിജിലേഷ് എന്ന നടനുമായി ചെയ്ത ചുംബന രംഗത്തിന്റെ സീക്രട്ട് പരസ്യമാക്കുകയാണ് താരം. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സാനിയയുടെ പ്രതികരണം

സാനിയയുടെ വാക്കുകൾ

“ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാൽ ചുംബന സീൻ ചെയ്യുന്നതിൽ തെറ്റില്ല. ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അതിന്റെ സംവിധായകനോടും, തിരക്കഥാകൃത്തിനോടും അതിനെക്കുറിച്ച് ചോദിച്ചിരുന്നു. ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാൻ സിനിമ തെരഞ്ഞെടുക്കുന്നതിൽ എന്റെ വീട്ടുകാർക്കും പങ്കുണ്ട്. ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നിൽ വന്നപ്പോൾ ഞാൻ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമായിരുന്നു. ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ ഒരു നടിയെന്ന നിലയിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് വീട്ടുകാരും പറഞ്ഞു. എനിക്കൊപ്പം ചുംബനരംഗത്തിൽ അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീൻ  ചെയ്യാൻ ഭയങ്കര ചമ്മലായിരുന്നു. ആ സമയത്ത് വിജിലേഷട്ടന്റെ കല്യാണം ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് ചെയ്യാൻ പോകുന്ന ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. അതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലെ കഥാപാത്രം ആയതുകൊണ്ട് അതൊന്നും അവൾക്കു പ്രശ്നമില്ലെന്നും ആണ് വിജിലേഷട്ടൻ എന്നോട് പറഞ്ഞത്. ട്രെയിലർ വന്നപ്പോൾ അതിൽ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ട് എന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോൾ പുള്ളി ഞെട്ടി. പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു. എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്റെ പേരിൽ അവിടെനിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ല”. സാനിയ അയ്യപ്പൻ പറയുന്നു

Related Articles

Post Your Comments


Back to top button