GeneralLatest NewsMollywoodNEWSTV Shows

ആഹാ സേട്ടന്‍ തനിക്കൊണം കാണിച്ചല്ലേ!! നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം; അമ്പിളി ദേവിയോട് സോഷ്യൽ മീഡിയ

അമ്പിളി ദേവി- ആദിത്യൻ 'ജീവിത'ത്തെക്കുറിച്ചുള്ള പോസ്റ്റ് ചർച്ചയാകുന്നു

സോഷ്യൽ ഏറെ ചർച്ചയായ ഒന്നായിരുന്നു താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് അമ്ബിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകരുടെ ചർച്ച അമ്പിളി ദേവിയുടെ പോസ്റ്റാണ്.

മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ സിനിമയിലെ ‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്ബിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി ദേവി. ‘ജീവിതം’ എന്ന ക്യാപ്‌ഷന്‍ ആണ് ഈ അമ്പിളി നല്‍കിയിരിക്കുന്നത്.

read also:ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും; ലവ് ജിഹാദ് വിഷയത്തില്‍ അലി അക്ബര്‍

ആദിത്യന്‍ എന്നാല്‍ സൂര്യന്‍ ആണെന്നും താമര അമ്ബിളി ആണെന്നും ആദിത്യന്‍ അമ്ബിളിയെ കൈവിട്ടെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ”ആഹാ സേട്ടന്‍ തനിക്കൊണം കാണിച്ചല്ലേേ. പ്രതീക്ഷിച്ചിരിക്ക്യായിരുന്നു ഇത്. എന്‍റെ കുഞ്ഞേ, നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം”. ”എല്ലാര്‍ക്കും ജീവിതത്തില് നല്ലകാലോം കഷ്ടകാലോം ഉണ്ടാവില്ലേ, അതില് അമ്ബിളീടേം കുടുംബത്തിന്‍റേം ആ കഷ്ടകാലം തീര്‍ന്നൂന്ന് കരുതിയാ മതി. ഇനി കുട്ടിക്ക് നല്ലതേ വരൂ.” എന്നെല്ലാമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേ സമയം സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കും എന്നാണ് കൂടുതല്‍ പേരും പറയുന്നത്.

Related Articles

Post Your Comments


Back to top button