GeneralLatest NewsNEWS

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

മുംബൈ: പ്രശസ്ത മറാത്തി ചലച്ചിത്ര പ്രതിഭ സുമിത്ര ബാവെ (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1985-ല്‍ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറാത്തി സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് സുമിത്ര ഭാവെ ലോകം മുഴുവൻ അറിയപ്പെടുന്ന് താരമായി മാറിയത്.

കാസവ്, അസ്തു, വെല്‍കം ഹോം, വാസ്തുപുരുഷ്, ദഹാവി ഫാ തുടങ്ങിയവയാണ് സുമിത്രയുടെ പ്രശസ്‌തമായ ചിത്രങ്ങൾ.

ആ ചിത്രത്തിന് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. പാനി, ദോഖി, ദേവ്‌രൈ, അസ്തു, കാസവ് തുടങ്ങിയ ചിത്രങ്ങള്‍ക്കും വിവിധ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം ലഭിച്ചു.

shortlink

Post Your Comments


Back to top button