GeneralKollywoodLatest NewsNEWSSocial Media

പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് ആശ്ലീല സന്ദേശങ്ങൾ അയച്ചു ; നടൻ ഡാനിയേൽ ആനി പോപ്പിനെതിരേ പരാതി

ചെന്നൈ: നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് ഡാനിയേല്‍ ആശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും, ചിത്രങ്ങൾ തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.

സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയോടാണ് താരം ചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെത്. എന്നാല്‍ പെണ്‍കുട്ടി ഇത് അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് പെണ്‍കുട്ടി മറ്റുള്ളവരോട് ഇക്കാര്യം പറയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ജേസണ്‍ സാമുവല്‍ എന്നൊരാളും നടനെതിരേ പരാതിയുമായി രംഗത്ത് എത്തി. നടന്റെ പ്രവൃത്തി ഓണ്‍ലൈനില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും ഒരുപാട് പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ജേസണ്‍ സാമുവല്‍ പറയുന്നു. ഗായിക ചിന്‍മയി ശ്രീപാദ അടക്കം ഒട്ടനവധിപേര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button