CinemaGeneralLatest NewsMollywoodNEWSSocial Media

ഇതാണ് എന്റെ ‘മ്യാവൂ’; ചിത്രവുമായി ലാൽ ജോസ്

സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞതും പൂച്ച തന്നെയായിരുന്നു

സൗബിനെയും മംമ്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ സിനിമയില്‍ പൂച്ചയ്ക്കും ഏറെ പ്രാധാന്യമുള്ള റോള്‍ ഉണ്ടെന്നുള്ള സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ ലാൽജോസ്. ഇൻസ്റ്റയിലൂടെയാണ് ലാൽജോസ് സിനിമയുടെ ഭാഗമായ പൂച്ചയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ കാന്‍ഡി ഡാര്‍ലിംഗ് മ്യാവൂ മൂവി’, പൂച്ചയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലാല്‍ജോസ് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞതും ‘മ്യാവൂ’വിലെ സൂപ്പര്‍ താരമായ ഈ പൂച്ച തന്നെയായിരുന്നു.

https://www.instagram.com/p/CN10ObTnxhl/?utm_source=ig_web_copy_link

ആലുവക്കാരനായ ഒരു ഗ്രോസറി നടത്തിപ്പുകാരനായ ദസ്തഗീറിന്‍റേയും കുടുംബത്തിന്‍റേയും കഥ പറയുന്ന സനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ സിനിമകളുടേയും തിരക്കഥ അദ്ദേഹമായിരുന്നു. സൗബിൻ ഷാഹിറും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലുള്ളത്.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് ഉള്‍പ്പെടെയുള്ള താരങ്ങളും സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സാണ് സംഗീതം. ലെെന്‍ പ്രൊഡ്യുസര്‍ വിനോദ് ഷൊര്‍ണ്ണൂര്‍, കല അജയന്‍ മങ്ങാട്,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍ സമീറ സനീഷ്, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ എല്‍ ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button