CinemaGeneralLatest NewsMollywoodNEWS

രജിഷ വിജയന്റെ ‘ഖോ ഖോ’ പ്രദർശനത്തിനെത്തില്ല

തിരുവനന്തപുരം: രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് രൂക്ഷമായതോടെയാണ് തീരുമാനം. ചിത്രം ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.

അതേസമയം 7 മണിയ്ക്ക് തീയേറ്ററുകൾ അsയ്ക്കണമെന്ന സർക്കാർ നിർദേശത്തിൽ അനുകൂല നിലപാടെടുത്ത് തിയേറ്റർ ഉടമകൾ. സർക്കാർ നിർദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തീയേറ്റർ ഉടമകൾക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവർക്ക് അങ്ങനെയാകാം. അല്ലാത്തവർക്ക് അടച്ചിടാമെന്നും ഉടമകളുടെ കൊച്ചിയിലെ യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments


Back to top button