GeneralLatest NewsMollywoodNEWSSocial Media

മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി സാനിയ ; വൈറൽ ചിത്രങ്ങൾ

മലയാളി പ്രേഷകരുടെ പ്രിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. നിരവധി ആരാധകരാണ് സാനിയയ്ക്കുള്ളത്.

ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് സാനിയ.ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്.

താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച ബീച്ചിലെയും പൂളിലെയും ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയത്. റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CN2ba95pTb2/?utm_source=ig_web_copy_link

റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ‌സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലൂസിഫറില്‍ സാനിയ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സല്യൂട്ട് എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button