CinemaGeneralMollywoodNEWS

ശോഭന നായികയായ ചിത്രം വലിയ വിജയം നന്ദിനി നായികയായ ചിത്രം പരാജയവും: കാരണം വ്യക്തമാക്കി ബാലചന്ദ്ര മേനോൻ

ഒരു സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെൻഷനൊന്നും എനിക്കില്ല

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മലയാളത്തിലെ രണ്ടു ശ്രദ്ധേയമായ ചിത്രങ്ങളാണ് ‘ഏപ്രിൽ പതിനെട്ടും’, ‘ഏപ്രിൽ പത്തൊൻപതും’. ‘ഏപ്രിൽ പതിനെട്ടു’ സാമ്പത്തികമായി വിജയം നേടിയെങ്കിലും ‘ഏപ്രിൽ പത്തൊൻപത്’ സാമ്പത്തികമായി പരാജയമായ ചിത്രമായിരുന്നു. ‘ഏപ്രിൽ പത്തൊൻപത്’ എന്ന സിനിമയുടെ പരാജയ കാരണത്തെക്കുറിച്ച് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ.

ബാലചന്ദ്ര മേനോന്റെ വാക്കുകൾ

‘ഏപ്രിൽ 18’ എന്ന സിനിമ പോലെയല്ല ‘ഏപ്രിൽ 19’. അതിന്റെ ട്രീറ്റ്മെന്റ് മറ്റൊരു തരത്തിൽ ആയിരുന്നു. ‘ഏപ്രിൽ 19’ ആളുകൾ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അത് എന്റെ വീഴ്ച തന്നെയാണ്. ‘ഏപ്രിൽ 18’ വിവാഹം കഴിഞ്ഞുള്ള ഒരു ജീവിതമാണ് കാണിച്ചതെങ്കിൽ ഏപ്രിൽ 19 ആയപ്പോൾ അന്ധയായ ഒരു മോളുമൊക്കെയുള്ള കുടുംബത്തിലെ ധനാഢ്യനായ ഒരു മനുഷ്യന്റെ ഹോം സിക്ക്നസ്സ് ഒക്കെ കാണിച്ചപ്പോൾ അത് ജനങ്ങൾക്ക് പിടിക്കാൻ പറ്റിയില്ല. പക്ഷേ എനിക്ക് ഏപ്രിൽ 18 മാത്രം എടുത്താൽ പോരല്ലോ.

ഒരു സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെൻഷനൊന്നും എനിക്കില്ല. എന്റെ ഒരു സിനിമ തീർന്നു കഴിയുമ്പോൾ അതിന്റെ ഫൈനൽ കോപ്പി ഞാൻ കണ്ടു കഴിഞ്ഞാൽ ഞാൻ തന്നെ ഒരു വിധിയെഴുതും. ശേഷം തിയറ്ററിൽ പോയി സിനിമ കാണുമ്പോൾ ആദ്യത്തെ ഏതെങ്കിലുമൊരു ഷോ ഞാൻ മറവിൽ നിന്നുകൊണ്ട് പ്രേക്ഷകരോടൊത്ത് കാണും. ഞാൻ ഉദ്ദേശിച്ചത് പോലെ ഒരു എഫക്റ്റ് പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ആ സിനിമ അവിടെ മറക്കും”.

shortlink

Related Articles

Post Your Comments


Back to top button