GeneralLatest NewsMollywoodNEWSSocial Media

ദാമ്പത്യ ബന്ധം തകർന്ന വാർത്തകൾക്കിടയിൽ മറ്റൊരു ദുഃഖ വാർത്തയുമായി അമ്പിളി ദേവി

വല്യച്ഛൻ അന്തരിച്ച വിവരമാണ് ഇപ്പോൾ അമ്പിളി അറിയിച്ചിരിക്കുന്നത്

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി വെളിപ്പെടുത്തിയത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ദുഃഖവാർത്തയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി.

അമ്പിളി ദേവിയുടെ വല്യച്ഛൻ അന്തരിച്ച വിവരമാണ് ഇപ്പോൾ താരം അറിയിച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കടയച്ഛൻ എന്ന് വിളിക്കപ്പെടുന്ന പ്രിയപ്പെട്ട വ്യക്തിയെ നഷ്ടമായതിൻ്റെ സങ്കടമാണ് അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്.

‘പ്രണാമം അച്ഛാ, എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന, എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും വാക്സിനേഷൻ എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛൻ’-അമ്പിളി കുറിച്ചു. നിരവധി ആരാധകരാണ് അമ്പിളി ദേവിയുടെ സങ്കടത്തിൽ പങ്കുചേർന്ന് ആദരാഞ്ജലികളും പ്രണാമവുമൊക്കെ അർപ്പിച്ചിരിക്കുന്നത്.

പ്രണാമം അച്ഛാഎന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ…

Posted by Ambili Devi on Tuesday, April 20, 2021

shortlink

Related Articles

Post Your Comments


Back to top button