GeneralLatest NewsMollywoodNEWS

തിയേറ്റർ അടച്ചതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഉടമ ഗിരിജ

വ്യാജ പ്രചരണത്തിന് പിന്നില്‍ മറ്റൊരു തിയേറ്ററുടമ-ഗിരിജ

തൃശൂര്‍: ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ തിയേറ്റര്‍ അടപ്പിച്ചു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ഉടമ ഗിരിജ. പ്രചരിക്കുന്നത് വ്യാജ വർത്തകളാണെന്നും, ഇതിന് പിന്നില്‍ മറ്റൊരു തിയേറ്ററുടമയാണെന്നും ഗിരിജ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങള്‍ കാരണവും ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാലും കോവിഡില്‍ തിയേറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലുമാണ്  അടച്ചതെന്ന് ഗിരിജ മാതൃഭൂമിയോട് പറഞ്ഞു.

ഗിരിജയുടെ വാക്കുകൾ

”വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു തിയേറ്ററുടമയാണ്. അത് ആരാണെന്ന് വ്യക്തമായി അറിയാം. അതിന്റെ ചുവടുപിടിച്ച് എന്നോട് കാര്യം പോലും അന്വേഷിക്കാതെ ചില ഓണ്‍ലൈന്‍  മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു തന്നെയാണ് തിയേറ്റര്‍ നടത്തി കൊണ്ടുപോകുന്നത്. കോവിഡ് കാലത്ത് ഗര്‍ഭിണികളും കൈക്കുഞ്ഞുമായി തിയേറ്ററില്‍ സിനിമ കാണാന്‍ വന്നവരെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടിയ വ്യക്തിയാണ് ഞാന്‍. എന്നിട്ടാണ് എന്നെക്കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 60 വയസ്സിന് മുകളിലുള്ള ജീവനക്കാരെ വയ്ക്കാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇവിടെ ജോലി ചെയ്യുന്നവരെ നാട്ടിലേക്ക് അയച്ചു. ഞാനും മാനേജരും ചേര്‍ന്നാണ് ടിക്കറ്റ് നല്‍കിയതും താപനില പരിശോധിച്ച് ആളുകളെ തിയേറ്ററിലേക്ക് കടത്തി വിട്ടതും. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതുകൊണ്ടും എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതുകൊണ്ടും താല്‍ക്കാലികമായി അടച്ചതാണ്” – ഗിരിജ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button