CinemaGeneralHollywoodLatest NewsNEWSVideos

മോർടൽ കോംപാറ്റ് സീരിസ് മൂന്നാം പതിപ്പ് ; ആദ്യ ഏഴ് മിനിറ്റ് രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ

യുട്യൂബിലൂടെയാണ് വാർണർ ബ്രദേർസ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്

പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മോർടൽ കോംപാറ്റ്’ ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. അമേരിക്കൻ മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്‌ഷൻ ഗണത്തിൽപെടുന്ന ചിത്രം മോർടൽ കോംപാറ്റ് സീരിസിലെ മൂന്നാമത്തെ സിനിമയാണ്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഏഴ് മിനിറ്റ് രംഗം പുറത്തുവിട്ടിരിക്കുകയാണ്. യുട്യൂബിലൂടെയാണ് വാർണർ ബ്രദേർസ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

സൈമൺ മക്വോയിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂവിസ് ടാൻ, ജെസിക്കാ മക്നമി, ജോഷ് ലോസൺ, ചിൻ ഹാൻ, ലൂഡി ലിൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. എച്ച്ബിഒ മാക്സ് വഴി ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും.

shortlink

Post Your Comments


Back to top button