BollywoodCinemaGeneralLatest NewsNEWS

ഒരേ ദിവസം തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യാനൊരുങ്ങി സൽമാൻ ഖാന്റെ ‘രാധെ’

സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്

പ്രഭുദേവ സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ റിലീസിനൊരുങ്ങുന്നു. ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്.

സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീപ്ലെക്സിലൂടെ ആയിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. സീ5 ന്‍റെ സബ്‍സ്‍ക്രിപ്ഷന്‍ എടുത്തവര്‍ക്ക് ചിത്രം സൗജന്യമായി കാണാനാവില്ല, മറിച്ച് നിശ്ചിത തുക അടയ്ക്കേണ്ടിവരും. അതേദിവസം ഡിഷ്, ഡി2എച്ച്, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും ചിത്രം എത്തും.

കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button