GeneralLatest NewsMollywoodNEWSSocial MediaUncategorized

ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു വൈൽഡ് വൂള്‍ഫ് ; ഇര്‍ഷാദിനെ പ്രശംസിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

ഫേസ്ബുക്കിലൂടെയായിരുന്നു  ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് വിഷ്ണു പങ്കുവെച്ചത്

‘വൂള്‍ഫ്’ എന്ന ചിത്രത്തിലെ നടൻ ഇര്‍ഷാദിന്‍റെ പ്രകടനത്തെ പ്രശംസിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇർഷാദ് എന്ന നടൻ ശരിക്കും ഒരു വൈൽഡ് വുള്‍ഫ് തന്നെയാണ് എന്ന് പറയുകയാണ് വിഷ്ണു. ഫേസ്ബുക്കിലൂടെയായിരുന്നു  ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് വിഷ്ണു പങ്കുവെച്ചത്.

‘ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു വുള്‍ഫ് തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു വൈൽഡ് വൂള്‍ഫ്… കലക്കിയിട്ടുണ്ട്..ട്ടാ, ഇര്‍ഷാദ് ഇക്കയ്ക്കും വുള്‍ഫിന്‍റെ എല്ലാ അണിയറപ്രവർത്തകര്‍ക്കും ആശംസകള്‍’ എന്നാണ് വിഷ്ണു, ഇര്‍ഷാദിന്‍റെ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.’

അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘വൂള്‍ഫ്’. ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപൻ്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഷാജി അസീസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

https://www.facebook.com/vishnuunnikrishnan.onair/posts/303818351108351

 

shortlink

Related Articles

Post Your Comments


Back to top button