
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഏപ്രിൽ 20 നായിരുന്നു ഇരുവരുടെയും വിവാഹവാർഷികം. എന്നാൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അഭിഷേക് ലക്‌നൗവിൽ ആയതിനാൽ ഇത്തവണത്തെ വിവാഹവാർഷികം ഒരുമിച്ച് ആഘോഷിക്കാൻ താരദമ്പതികൾക്ക് കഴിഞ്ഞില്ല.
എങ്കിലും വീഡിയോ കോളിലൂടെ ഇരുവരും ആശംസകൾ അറിയിച്ചിരിക്കുകയാണ്. അഭിഷേകുമായുള്ള വീഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മകൾ ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തിൽ കാണാം.
2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്.
Post Your Comments