CinemaGeneralLatest NewsMollywoodNEWSSocial Media

അജു ഇത് നിനക്കുള്ളതാ ; നിവിനൊപ്പമുള്ള ചിത്രവുമായി ആസിഫ് അലി

വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചത്. ഐപ്പോഡിത ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് ആസിഫ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിവിനും ആസിഫും ഒരു കണ്ണാടിയിൽ മുഖം ചേർത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. സിനിമയുടെ ചില അണിയറപ്രവർത്തകരെയും പിന്നിൽ കാണാം.

https://www.instagram.com/p/CN7IdL2MJCD/?utm_source=ig_web_copy_link

‘നല്ല സുഹൃത്തുക്കൾ നിങ്ങളെ മണ്ടത്തരങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ സമ്മതിക്കില്ല. എന്റെ പാർട്ണർ ഇൻ ക്രൈമിനെ പരിചയപ്പെടുക.. നിവിൻ പോളി. എട്ടു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല. മഹാവീര്യറിനായി ആകാംഷയോടെ കാത്തിരിക്കുന്നു. അജു വർഗീസ്.. ഈ ചിത്രം നിനക്കുള്ളതാ’, എന്നാണ് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചത്.കന്നഡ നടി ഷാൻവി ശ്രീയാണ് മഹാവീര്യറിലെ നായിക. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button