GeneralLatest NewsMollywoodNEWS

പ്ലസ് ടു പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ സംവിധായകൻ സച്ചിയെക്കുറിച്ച് എഴുതാൻ ചോദ്യം

സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതുക എന്നാണ്  വിദ്യാർത്ഥികൾക്കായുള്ള ചോദ്യപേപ്പറിൽ നൽകിയിരുന്നത്

ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ അന്തരിച്ച സംവിധായകൻ കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചിയെക്കുറിച്ച് എഴുതാൻ ചോദ്യം. ‘പേര് കെ.ആർ. സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരിൽ 1972 ഡിസംബർ 25 ന് ജനനം, തിരകകഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ൽ അനാർക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ്‌ ചിത്രം, മരണം: 2020 ജൂൺ 18ന്’, മേൽപ്പറഞ്ഞ വിവരങ്ങൾ ചേർത്ത് സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതുക എന്നാണ്  വിദ്യാർത്ഥികൾക്കായുള്ള ചോദ്യപേപ്പറിൽ നൽകിയിരുന്നത്.

13 വർഷങ്ങൾ കൊണ്ട് 12 സിനിമകളാണ് പ്രേക്ഷകർക്കായി സച്ചി സമ്മാനിച്ചത്. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കിഒരുക്കിയ അയ്യപ്പനും കോശിയുമായിരുന്നു.   50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയിരുന്നു. പക്ഷെ ആ സിനിമ ആരംഭിക്കും മുമ്പേയാണ് സച്ചി വിടവാങ്ങിയത്.

 

shortlink

Related Articles

Post Your Comments


Back to top button