BollywoodCinemaGeneralLatest NewsNEWSSocial MediaTrailersVideos

‘രാധെ’ ; സൽമാൻ ഖാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഒരേസമയം തിയറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം റിലീസിനെത്തും

പ്രഭുദേവ സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ ട്രെയിലർ എത്തി. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൽമാൻ എത്തുന്നത്. ഒരേസമയം തിയറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും റിലീസിനെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്.

ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്.

സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീപ്ലെക്സിലൂടെ ആയിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. സീ5 ന്‍റെ സബ്‍സ്‍ക്രിപ്ഷന്‍ എടുത്തവര്‍ക്ക് ചിത്രം സൗജന്യമായി കാണാനാവില്ല, മറിച്ച് നിശ്ചിത തുക അടയ്ക്കേണ്ടിവരും. അതേദിവസം ഡിഷ്, ഡി2എച്ച്, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും ചിത്രം എത്തും. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം മെയ് 13ന് പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button