CinemaGeneralLatest NewsMollywoodNEWS

പൃഥ്വിരാജിന്റെ നായികയാകാനൊരുങ്ങി സംയുക്ത മേനോൻ

ആദ്യമായാണ് സംയുക്ത പൃഥ്വിരാജിന്റെ നായികയാകുന്നത്

തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിവഞ്ച് ത്രില്ലര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. ഇപ്പോഴിതാ കടുവ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി എത്തുകയാണ് സംയുക്ത. ആദ്യമായാണ് സംയുക്ത പൃഥ്വിരാജിന്റെ നായികയാകുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം രണ്ട് ദിവസം മുൻപ് കോട്ടയത്തെ മുണ്ടക്കയത്ത് ആരംഭിച്ചു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഇവരെ കൂടാതെ അജു വര്‍ഗ്ഗീസ്, സിദ്ധിഖ്, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിയ്ക്കുന്നത്. ജാക്‌സ് ബിജോ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്.

shortlink

Related Articles

Post Your Comments


Back to top button