CinemaGeneralHollywoodLatest NewsNEWS

സ്പൈഡര്‍മാന്‍ സിനിമകള്‍ ഇനി മുതൽ ഡിസ്നി പ്ലസിലും

സ്പൈഡര്‍മാന്‍, വെനം പോലുള്ള ചിത്രങ്ങളായിരിക്കും ഡിസ്നി പ്ലസിൽ എത്തുക

ഇനി മുതൽ സ്പൈഡര്‍മാന്‍ സിനിമകള്‍ ഡിസ്നി പ്ലസിലും എത്തുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഡിസ്നിയും സോണിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 2020 മുതല്‍ ഡിസ്നിയുടെ കീഴിലുള്ള മാര്‍വലിന്‍റെ കഥാപാത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സോണി ചിത്രങ്ങള്‍ എല്ലാം ഡിസ്നി പ്ലസിലും കാണുവാന്‍ പറ്റും. സ്പൈഡര്‍മാന്‍, വെനം പോലുള്ള ചിത്രങ്ങള്‍ ഇതില്‍ പെടും. 2022 മുതല്‍ 2026വരെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കായിരിക്കും കരാര്‍ എന്നാണ് സൂചന.

അതേസമയം നെറ്റ്ഫ്ലിക്സുമായുള്ള കരാര്‍ ഉള്ളതിനാല്‍ സോണിയുടെ ഈ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ് ആദ്യം നെറ്റ്ഫ്ലിക്സിലാണ് നടക്കുക. അതിന് ശേഷമായിരിക്കും ഇത് ഡിസ്നിയുടെ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുക. അതിനാല്‍ തന്നെ പുതിയ സ്പൈഡര്‍മാന്‍ ചിത്രത്തിന്‍റെ നേരിട്ടുള്ള ഒടിടി അവകാശം ഡിസ്നിക്ക് കിട്ടുകയില്ല.

 

shortlink

Related Articles

Post Your Comments


Back to top button