GeneralLatest NewsMollywoodNEWS

ജാനകിയമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗായിക കെ എസ് ചിത്ര

പ്രശസ്ത ഗായിക ജാനകിയമ്മയുടെ ജന്മദിനത്തിൽ ആശംസകളും സ്നേഹവും അറിയിച്ച് ഗായിക കെ എസ് ചിത്ര. ജാനകിയമ്മയുടെ 83-ാം ജന്മദിനമാണ് ഇന്ന്. നേരത്തെയും ജാനകിയമ്മയെ കുറിച്ച് ചിത്ര പല വേദികളിലും വച്ച് വാചാലയായിട്ടുണ്ട്. അമ്മയെ പോലെ താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജാനകിയമ്മ എന്ന് ചിത്ര പറയുന്നു.

https://www.instagram.com/p/COAP02ZnYBe/?utm_source=ig_web_copy_link

‘പരിചയപ്പെട്ടത്‌ മുതല്‍ തന്നെ എന്നെ വലിയ കാര്യമാണ് ജാനകിയമ്മയ്ക്ക്. പാട്ടില്‍ എന്തൊക്കെ നന്നാക്കാം, സ്റ്റേജിലും പ്ലേ ബാക്ക് പാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – ഇതൊക്കെ പറഞ്ഞും തിരുത്തിയും തന്നിട്ടുണ്ട്. അതിനെക്കാളുമൊക്കെ അപ്പുറത്ത് ഒരു അമ്മയുടെ സ്നേഹം തന്നിട്ടുണ്ട്.’ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിൽ ചിത്ര പറഞ്ഞതിങ്ങനെ.

shortlink

Related Articles

Post Your Comments


Back to top button