CinemaGeneralLatest NewsMollywoodNEWSVideos

‘മലമുകളിൽ ജോജിയ്ക്ക് ഒരു കുളം വേണം’ ; മേക്കിംഗ് വീഡിയോ

കുളത്തിന്റെ നിർമ്മാണ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ശ്യാം പുഷ്ക്കരനാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഷൈജു ഖാലിദിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിൽ ഒരുപാട് പ്രാധാന്യം നൽകുന്ന കുളത്തിന്റെ നിർമ്മാണ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

എരുമേലിയിലെ ഒരു റബ്ബർതോട്ടത്തിന് നടുവിലാണ് കുളം നിർമ്മിച്ചിരിക്കുന്നത്. കുളത്തിന് പഴമ തോന്നാനായി ഒട്ടേറെ പരിശ്രമങ്ങൾ ആർട്ട് വിഭാഗം ചെയ്തിട്ടുണ്ടെന്ന് ഈ വീഡിയോയിൽ നിന്ന് മനസിലാക്കാം. കുളത്തിലെ ഫഹദിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതുമാണ് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button