CinemaGeneralLatest NewsMollywoodNEWSSocial MediaVideos

ജോർജുകുട്ടിയായത് ഇങ്ങനെ ! മോഹൻലാലിന്റെ വർക്കൗട്ടിന് കൈയ്യടിച്ച് ആരാധകർ ; വീഡിയോ

ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും താരം തന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം ആരധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ദൃശ്യം 2 എന്ന സിനിമയ്ക്കുവേണ്ടി മോഹൻലാൽ നടത്തിയ ഗംഭീര മേക്കോവറാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. കടുത്ത വ്യായാമത്തിലൂടെ തന്റെ ശരീര ഭാരം കുറച്ച് ദൃശ്യത്തിലെ  കഥാപാത്രം ജോർജുകുട്ടിക്ക് അനുയോജ്യമാം വിധം മേക്കോവറാണ് താരം നടത്തിയിട്ടുള്ളത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. ജെയ്സൻ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. ലോക്ഡൗൺ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്യുന്നത്. ചെന്നൈയിൽ ദീർഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.

ആ സമയത്ത് ശരീരവണ്ണവും വർധിച്ചിരുന്നു. അഭിനയിക്കുന്നതിനു മുന്നോടിയായാണ് ജെയ്സന്റെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തെ വർക്കൗട്ടിലൂടെ തന്റെ ശരീരത്തെ അദ്ദേഹം മാറ്റിയെടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button