CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയുടെ ”വൺ” ഇനി നെറ്റ്ഫ്ലിക്സിൽ ; റിലീസ് തീയതി പുറത്തുവിട്ടു

മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ”വൺ”. മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു വൺ. കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്‍റെ റിലീസ് പക്ഷേ ഒരു വര്‍ഷക്കാലത്തോളം മുടങ്ങിയിരുന്നു. മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഒടിടിയിലൂടെ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘വണ്ണി’നു മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ടിരുന്നു.

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്‍പൂഫ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ്. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘വണ്ണി’ന് ഉണ്ട്. കടയ്ക്കല്‍ ചന്ദ്രന്‍’ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button