CinemaGeneralLatest NewsMollywoodNEWSSocial Media

പ്രിയദർശൻ ചിത്രത്തിൽ ബോക്സറാകാൻ മോഹൻലാൽ ; പരിശീലനവുമായി താരം, വീഡിയോ

മോഹൻലാലിന്റെ പുതിയ പരിശീലനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

കഴിഞ്ഞ ദിവസമാണ് ദൃശ്യം സിനിമയ്ക്ക് വേണ്ടി നടൻ മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വീഡിയോ പുറത്തുവിട്ടത്. ഓരോ സിനിമകൾക്കായി താരം നടത്തുന്ന തയ്യാറെടുപ്പുകൾ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് മോഹൻലാൽ. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയ്ക്കായി വേണ്ടിയുള്ള മോഹൻലാലിന്റെ പുതിയ പരിശീലനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മരക്കാറിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയ്ക്കായാണ് മോഹൻലാലിന്റെ ബോക്സിങ് പരിശീലനം. പ്രിയദർശൻ ചിത്രത്തിൽ മുൻ ബോക്സിങ് ചാമ്പ്യനായി മോഹൻലാൽ വേഷമിടും എന്നാണ് റിപ്പോർട്ടുകൾ. ബോക്സിങിലെ വളരെ അടിസ്ഥാനപരമായ ലക്‌ഷ്യം ഉറപ്പിക്കുന്ന അടവുകളാണ് മോഹൻലാൽ ഈ വീഡിയോയിൽ അഭ്യസിക്കുന്നത്.ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെയും മോഹൻലാലിനൊപ്പം വീഡിയോയിൽ കാണാം.

https://www.instagram.com/p/COAUaRtgz6-/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button