CinemaGeneralKollywoodLatest NewsMovie GossipsNEWS

ക​ർ​ഫ്യൂ​വി​നി​ട​യി​ലും രജനീകാന്തിന്റെ അണ്ണാത്തെ ചിത്രീകരിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട്

അ​നു​മ​തി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യെ​ന്നും റിപ്പോർട്ടുകളിൽ പറയുന്നു

രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അ​ണ്ണാ​ത്തെ’. സിരുത്തെ ​ശി​വ​ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇപ്പോഴിതാ ക​ർ​ഫ്യൂ​വി​നി​ട​യി​ലും​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ത്തു​വാ​നാ​യി​ ​തെ​ലു​ങ്കാന സ​ർ​ക്കാ​രി​നെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റിപ്പോർട്ടുകൾ. അ​തി​നു​ള്ള​ ​ അ​നു​മ​തി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യെ​ന്നും റിപ്പോർട്ടുകളിൽ പറയുന്നു.

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

shortlink

Related Articles

Post Your Comments


Back to top button