GeneralLatest NewsMollywoodNEWSSocial MediaUncategorized

ബിജു മേനോന്റെ കൈയ്യും പിടിച്ച് സംയുക്ത വർമ്മ; ഭാവനയുടെ വിവാഹവിരുന്നിലെ ചിത്രവുമായി താരം, മഞ്ജുവും ഉണ്ടല്ലോ എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് സിനിമയിൽ നിന്ന് സംയുക്ത വിട്ടു നിൽക്കുകയും ചെയ്തു. സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും സംയുക്ത വ്യക്തമാക്കിയിട്ടുമുണ്ട്. പൊതുവേദികളിലും ചടങ്ങുകളിലുമെല്ലാം സംയുക്ത സജീവമാണ്. ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. അടുത്തിടയിൽ ഒരു പരസ്യത്തിലൂടെ വീണ്ടും താരം തിരിച്ചെത്തിയത്  വാർത്തയായിരുന്നു.

ഇപ്പോഴിതാ സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോൻ. ബിജു മേനോന്റെ കൈയ്യില്‍ പിടിച്ചുള്ള സംയുക്തയുടെ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/CODbNkbpNZf/?utm_source=ig_web_copy_link

ഭാവനയുടെ വിവാഹ വിരുന്നിലെ ചിത്രമാണ് ഇതെന്ന് മനസിലാക്കിയ ആരാധകർ തൊട്ടു പിന്നിൽ നിൽക്കുന്ന മഞ്ജു വാര്യരെയും ചൂണ്ടികാണിക്കുന്നു. സംയുക്ത വര്‍മ്മയുടെയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ അന്നും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button