GeneralLatest NewsMollywoodNEWSSocial Media

ലോക്ക്ഡൗൺ കാലത്തെ ജൈവകൃഷി ; കർഷകനായി മോഹൻലാൽ, വീഡിയോ

വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും മോഹൻലാൽ

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ജൈവകൃഷി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി നടൻ മോഹൻലാൽ. എറണാകുളത്തെ എളമക്കരയിലുള്ള വീട്ടിൽ ചെയ്ത കൃഷിയാണ് താരം വീഡിയോ ആക്കി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

മുണ്ടും മടക്കിക്കുത്തി തലയിൽ കെട്ടുമായി മാസ്സായി മോഹൻലാൽ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വീഡിയോയിൽ കാണാം.

‘ഇത് വിത്തിന് വേണ്ടി നിർത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഉണ്ടാക്കി എടുക്കുന്നത്. നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്‘ എന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി താരം പങ്കുവെച്ച വർക്ക്ഔട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ.

shortlink

Related Articles

Post Your Comments


Back to top button