GeneralLatest NewsNEWSTV Shows

ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ആശങ്കയോടെ ആരാധകർ

ലാലേട്ടന്‍ പറഞ്ഞ കാര്യത്തില്‍ സങ്കടം സഹിക്കാന്‍ പറ്റാതെയാണ് താരം പുറത്ത് പോയതെന്നാണ് ആരാധക

ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ഷോയിൽ ഏറെ വിജയ സാധ്യതയുള്ള മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. മറ്റ് മത്സരാര്‍ഥികളോട് മാന്യമായി സംസാരിക്കാറുള്ള മണിക്കുട്ടന് സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ച ഒരു വാക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഇത് ചൂണ്ടി കാണിക്കുകയും ചെയ്തു.

നിന്റെ മാനസിക നില തെറ്റിയോ എന്ന മോഹൻലാലിന്റെ വാക്ക് മണിക്കുട്ടനെ ഞെട്ടിച്ചിരുന്നു. കൂടാതെ മണിക്കുട്ടന് വേണ്ടി മോഹന്‍ലാല്‍ സന്ധ്യയോട് മാപ്പ് പറഞ്ഞതും താരത്തിന്റെ വലിയ സങ്കടമുണ്ടാക്കി. മണിക്കുട്ടന്‍ പൊട്ടിക്കരയുന്നതും വീഡിയോയിലൂടെ കാണിച്ചിരുന്നു.

read also:ഷൂട്ടിങ് തടയാനെത്തിയ പോലീസ് നടൻ രാജേഷ് ദേവരാജിനെ കണ്ട് സല്യൂട്ട് അടിച്ചിട്ട് പോയി ; രസകരമായ അനുഭവം പറഞ്ഞ് പ്രശാന്ത്

ഷോയിലെ മികച്ച മത്സരാർത്ഥിയായ മണിക്കുട്ടന്റെ എല്ലാ ആത്മവിശ്വാസവും ഈയൊരറ്റ എപ്പിസോഡിലൂടെ തീരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതിനിടയില്‍ മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ ഫാൻസ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു.

ലാലേട്ടന്‍ പറഞ്ഞ കാര്യത്തില്‍ സങ്കടം സഹിക്കാന്‍ പറ്റാതെയാണ് താരം പുറത്ത് പോയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ മണിക്കുട്ടൻ പുറത്തായതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button