CinemaGeneralKollywoodLatest NewsNEWS

ചിമ്പുവിനൊപ്പം കല്യാണി ; മാനാടിന് പാക്കപ്പ് പറഞ്ഞു

ഒരു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി കൊണ്ട് ചിമ്പു എല്ലാവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി

വെങ്കട്ട് പ്രഭു ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിത്രമാണ് ‘മാനാട്’. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരമാണ് പുറത്തു വരുന്നത്. ഇന്നലെ നടന്ന ഷൂട്ടിംഗില്‍ ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ് ജെ സൂര്യ, പ്രേംഗി, കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി കൊണ്ട് ചിമ്പു എല്ലാവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി.

യൂണിറ്റ് മുഴുവന്‍ അദ്ദേഹത്തെ പ്രശംസിക്കുകയുണ്ടായി. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിമ്പു എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്‍രെ മുഖവും
‘എ വെങ്കട് പ്രഭു പൊളിറ്റിക്സ്’ എന്ന ടാഗ്‌ലൈനും മഹാത്മാഗാന്ധിയുടെ ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’ എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ” മാനാട് “പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button