CinemaGeneralLatest NewsNEWSTeasersTollywoodVideos

റെക്കോഡ് നേട്ടവുമായി അല്ലുവിന്റെ ‘പുഷ്പ’ ; 50 മില്ല്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ടീസർ

ചിത്രത്തില്‍ ഫഹദ് വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

രാജ്യമൊട്ടാകെ ഉള്ള ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നു.

ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ഫഹദ് വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സ‍ർവ്വകാല റെക്കോർഡുമായി സിനിമയുടെ ക്യാരക്ടർ ടീസർ 50 മില്ല്യൺ കാഴ്ചക്കാരുടെ മുന്നേറുകയാണ്.

ടോളിവുഡിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും മുമ്പ് പുഷ്പ ടീസര്‍ നേടിയിരുന്നു. ഏപ്രിൽ 8ന് അല്ലുവിന്‍റെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരുന്നു ടീസര്‍ പുറത്തുവിട്ടിരുന്നത്. തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ (ടിഎഫ്ഐ) ഏറ്റവും വേഗത്തിൽ 50 മില്ല്യൺ തികച്ച ടീസറെന്ന റെക്കോ‍ർഡിനൊപ്പം 1.2 മില്ല്യൺ ലൈക്കുകളും ഒരു ലക്ഷം കമന്‍റുകളും നേടിയെന്ന റെക്കോര്‍ഡും ടീസറിന് ലഭിച്ചിട്ടുണ്ട്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മ്മാണം. മലയാളിയായ ഓസ്‌ക്കാർ പുരസ്‌ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button