GeneralLatest NewsMollywoodMovie GossipsNEWSSocial Media

മണിക്കുട്ടൻ ബിഗ്‌ബോസിൽ നിന്ന് പിന്മാറിയത് മോഹൻലാലിന്റെ ബറോസിന് വേണ്ടിയോ ? ചോദ്യവുമായി ആരാധകർ

മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം മണിക്കുട്ടൻ ഒരുപാട് അസ്വസ്ഥൻ ആയിരുന്നു

ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകയാണ്. എല്ലാ മത്സരാർത്ഥികളും തന്നെ മികച്ച മത്സരമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് നടന്‍ മണിക്കുട്ടന്‍. എന്നാൽ, അപ്രതീക്ഷിതമായി മണിക്കുട്ടൻ  ഷോയ്ക്ക് പുറത്തേക്ക് പോകുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികളും പ്രേക്ഷകരും കേട്ടത്.

മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാർത്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു. മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ചർച്ച നടത്തുന്നു.

സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പൂർവ്വാധികം മനക്കട്ടിയോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം , ‘ബറോസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യപ്രകാരം ബിഗ് ബോസ് നമ്മുടെ മണിക്കുട്ടനെ വിട്ടുകൊടുത്തതാണോ’, എന്നുള്ള ചർച്ചകളും മണിക്കുട്ടൻ ആർമി പേജുകളിൽ നടക്കുന്നുണ്ട്.

മണിക്കുട്ടൻ പടിക്കൽ കൊണ്ടുപോയി കലമുടച്ചതായും സോഷ്യൽ മീഡിയ പറയുന്നുണ്ട്. താടീരം വീണ്ടും തിരിച്ചെത്തും എന്ന് പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button