GeneralLatest NewsMollywoodNEWSSocial Media

സംവിധായകൻ താമിര കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

തമിഴ് സംവിധായകൻ താമിര (55) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താമിരയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രെട്ട സുഴി, ആൺ ദേവതൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് താമിര. സംവിധായകന്‍ ശങ്കര്‍ ആണ് താമിരയുടെ ആദ്യ ചിത്രമായ രെട്ട സുഴി നിര്‍മ്മിച്ചത്. മൂന്നാമത്തെ ചിത്രത്തിന്റെ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് അന്ത്യം.

shortlink

Related Articles

Post Your Comments


Back to top button