GeneralLatest NewsNEWSTollywood

എന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട; കോവിഡ് പോസിറ്റീവ് ആണെന്ന് അല്ലു അര്‍ജുൻ

എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍.

;മലയാളികൾക്കും ഏറെ പ്രിയങ്കരനായ തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് അല്ലു അര്‍ജുൻ. കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് നടന് . പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിൽ കഴിയുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോവിഡ് ബാധിതനായ വിവരം ആരാധകരെ അറിയിച്ചത്.

read also:നയന്‍താരയുടെ അഭിനയം ഇഷ്ടമായില്ല; ഒഴിവാക്കിയത് മലയാളത്തിന്റെ മറ്റൊരു നടിയ്ക്ക് വേണ്ടി !!

”ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍.- താരം കുറിച്ചു. കൂടാതെ താനുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും താരം വ്യക്തമാക്കി.

”വീട്ടില്‍ ഇരിക്കൂ, സുരക്ഷിതരാവൂ. അവസരം വരുമ്ബോള്‍ വാക്‌സിനെടുക്കൂ. എന്നെക്കുറിച്ചോര്‍ത്ത് ആരാധകരും എന്റെ അഭ്യുദേയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ല, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല”. – താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button