GeneralKollywoodLatest NewsNEWS

വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം, 500ലധികം ഫോണ്‍കോളുകൾ; നേതാക്കള്‍ക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്

എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം പൊലീസിന് കൈമാറുകയാണ്.

രാഷ്ട്രീയമായുള്ള അഭിപ്രായങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സിദ്ധാർഥ്. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെതിരെ താരം വിമർശനമുന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ തന്റെ ഫോണ്‍ ബിജെപി നേതാക്കള്‍ ചോര്‍ത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണിയുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ട്വീറ്റിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

read also:അച്ചി വീട്ടില്‍ കിടക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു, അവന്‍ കാരണം എല്ലാം നഷ്ടമായി, ഇപ്പോള്‍ ആണൊരുത്തന്‍ വീട്ടില്‍ ഉണ്ട്!

‘എന്റെ ഫോണ്‍ നമ്ബര്‍ തമിഴ്നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. 500ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button