GeneralLatest NewsMollywoodNEWSSocial Media

‘അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വര്യത്തിന്റെ സൈറൺ കേൾക്കാം’ ; സന്ദേശവുമായി മോഹൻലാൽ

നാടോടിക്കാറ്റ് എന്ന സിനിമയിലെ മോഹൻലാലിന്റെ തന്നെ ഡയലോഗും കാർട്ടൂൺ ചിത്രവുമാണ് പോസ്റ്ററിലുള്ളത്

രാജ്യമൊട്ടാകെ കോവിഡ് രണ്ടാം തരംഗം പിടിമുറുകിയിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി നടൻ മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്ദേശം അറിയിച്ചിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ മോഹൻലാലിന്റെ തന്നെ ഡയലോഗും കാർട്ടൂൺ ചിത്രവുമാണ് പോസ്റ്ററിലുള്ളത്. ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്നാണ് കാര്‍ട്ടൂണ്‍ ചിത്രത്തിൽ നൽകിയിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/319147516245187

shortlink

Related Articles

Post Your Comments


Back to top button