BollywoodGeneralLatest NewsNEWSSocial Media

കോവിഡിൽ നിന്ന് വേഗം മുക്തനായത് വാക്സിൻ സ്വീകരിച്ചതുകൊണ്ട് ; നടൻ അർജുൻ രാംപാൽ

എല്ലാവരും എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്ന് അർജുൻ രാംപാൽ

വാക്‌സിൻ സ്വീകരിച്ചതുകൊണ്ടാണ് കോവിഡിൽ നിന്ന് വേഗത്തിൽ മുക്തനാകാൻ കഴിഞ്ഞതെന്ന് ബോളിവുഡ് നടൻ അർജുൻ രാംപാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. 48 കാരനായ അർജുൻ രാംപാൽ കോവിഡ് നെഗറ്റീവായ വിവരം പോയവാരത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ എങ്ങനെ സുഖം പ്രാപിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തിയത്.

വൈറസ് കാരണം ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കുമായി അദ്ദേഹം തന്റെ ആത്മാർത്ഥമായ പ്രാർത്ഥനകൾ അറിയിച്ചു. കൊറോണ വൈറസ് നെഗറ്റീവ് ആയതിൽ തനിക്ക് ഭാഗ്യമുണ്ടെന്നും ദൈവം തന്നോട് ദയ കാണിച്ചതായും അ‍‍ർജുൻ പറഞ്ഞു.

കോവിഡ് -19 വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചതാണ് വൈറസിന്റെ കാഠിന്യം കുറയാനും രോഗലക്ഷണങ്ങളൊന്നുമുണ്ടാകാത്തതിനും കാരണമെന്ന് അർജുൻ പറയുന്നു. എല്ലാവരും എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്നും വാക്സിൻ ലഭിച്ചതിനു ശേഷവും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

രോഗബാധിതനായിരുന്നപ്പോൾ സ്നേഹാന്വേഷങ്ങളും ആശംസകളും അയച്ച എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി അറിയിച്ച അർജുൻ അവരോട് പോസിറ്റീവായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും കൊറോണ പോസിറ്റീവ് ആകരുതെന്നും പറയുന്നു.

ആക്ഷൻ ത്രില്ലർ സിനിമയായ ധക്കാദ് ആണ് അർജുൻ ഇനി അഭിനയിക്കാൻ പോകുന്ന സിനിമ. നടി കങ്കണ റണൗത്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button