യദുവിന്‍റെ അമ്മയായി അഭിനയിക്കാന്‍ എനിക്ക് താല്പര്യമില്ല: താന്‍ അന്ന് എടുത്ത നിലപാടിനെക്കുറിച്ച് മഞ്ജു പിള്ള

ഞാന്‍ ഡിഗ്രി ആദ്യവര്‍ഷം പഠിക്കുമ്പോള്‍ അവന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു

സ്വാഭാവികതയോടെ അഭിനയിക്കാന്‍ കഴിവുണ്ടായിട്ടും കോമഡി ചെയ്യാന്‍ മികച്ച ടൈമിംഗ് ഉണ്ടായിട്ടും കല്‍പ്പനയെ പോലെയോ ഫിലോമിനയെ പോലെയോ ഒന്നും മലയാള സിനിമയില്‍ ശോഭിക്കാന്‍ മഞ്ജു പിള്ള എന്ന നടിയ്ക്ക് കഴിഞ്ഞില്ല. സിനിമ കുറച്ചുകൊണ്ടു താന്‍ കൂടുതല്‍ സീരിയലുകള്‍ ചെയ്തതിനെക്കുറിച്ചും, സീരിയലില്‍ തന്റെ സഹപാഠിയുടെ അമ്മയായി അഭിനയിച്ചതിനെക്കുറിച്ചും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള.

മഞ്ജു പിള്ളയുടെ വാക്കുകള്‍

“സിനിമയില്‍ എനിക്ക് വേണ്ടത്ര നല്ല അവസരങ്ങള്‍ വന്നില്ല. വന്നതെല്ലാം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍. പക്ഷേ സീരിയലില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്പേസ് നല്‍കുന്ന ധാരാളം കഥാപാത്രങ്ങള്‍ വന്നു. അതുകൊണ്ട് ഞാന്‍ സിനിമ സൈഡാക്കി സീരിയലിലേക്ക് മാറി. സീരിയലില്‍ എന്റെ കോളേജ് സഹപാഠിയുടെ അമ്മയായി വരെ ഞാന്‍ അഭിനയിച്ചു, അതായത് നടന്‍ യദുകൃഷ്ണന്റെ അമ്മയായി.  അവന്‍ കോളേജില്‍ മൂന്ന് വര്‍ഷം എന്നിലും സീനിയറായിരുന്നു. ഞാന്‍ ഡിഗ്രി ആദ്യവര്‍ഷം പഠിക്കുമ്പോള്‍ അവന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കലാധരന്‍ സാര്‍ സംവിധാനം ചെയ്ത ‘കാവ്യാഞ്ജലി’, ‘രാരീരം’ എന്ന രണ്ടു സീരിയലുകളില്‍ ഞാന്‍ യദുവിന്‍റെ അമ്മയായി അഭിനയിച്ചു. ‘ഇനി എന്നെ അവന്‍റെ അമ്മയായി അഭിനയിക്കാന്‍ വിളിക്കരുതേ, വേണമെങ്കില്‍ നായികയാകാം’ എന്ന് ഒരു അപേക്ഷയും ഞാന്‍ അന്ന് കലാധരന്‍ സാറിനോട് നടത്തുകയുണ്ടായി”. മഞ്ജു പിള്ള പറയുന്നു.

Share
Leave a Comment