BollywoodCinemaGeneralLatest NewsMovie GossipsNEWSSocial Media

‘സെക്സിക്യൂട്ടീവ്’ റോളിൽ രാകുൽ പ്രീത് ; ആരും ചെയ്യാത്ത കഥാപാത്രം ഏറ്റെടുത്ത് താരം

പുതിയ സിനിമയിൽ ഒരു കോണ്ടം ടെസ്റ്ററുടെ വേഷമാണ് രാകുൽ അവതരിപ്പിക്കുന്നത്

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും നിറ സാന്നിധ്യമായ ന‌ടിയാണ് രാകുൽ പ്രീത് സിങ്. കന്നട ചിത്രം ഗില്ലിയിലൂടെയാണ് രാകുൽ പ്രീത് സിനിമ മേഖലയിലേക്ക് കടന്ന വരുന്നത്. 2017 റിലീസായ തീരൻ അധികാരം ഒൻട്ര് എന്ന് ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരത്തിന് വലിയ തോതിൽ ആരാധകരെ ലഭിക്കുന്നത്. ഇപ്പോഴിതാ താരം പുതിയ ബോളിവുഡ് ചിത്രം ഏറ്റെടുത്ത റിപ്പോർട്ടാണ് പുറത്തുവരുന്നത്.

പുതിയ സിനിമയിൽ ഒരു കോണ്ടം ടെസ്റ്ററുടെ വേഷമാണ് രാകുൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ സിനിമയുടെ കഥ കേട്ടമാത്രയിൽ തന്നെ രാകുൽ വളരെ ആവേശത്തോടെ സമ്മതംമൂളുകളായിരുന്നു എന്ന് ‘ഫിലിംഫെയർ’ റിപ്പോർട്ട് ചെയ്യുന്നു. ഒരു സോഷ്യൽ കോമഡിയായാണ് ഈ ചിത്രം തയാറാവുന്നത്.

രാകുലിന്റെ കഥാപാത്രം ഒരു ‘സെക്സിക്യൂട്ടീവ്’ ആയിരിക്കുമെന്ന് ഉറപ്പിക്കാം. സിനിമയ്ക്കായി നായിക വാക്കാൽ ഉറപ്പ് നൽകിക്കഴിഞ്ഞു. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. താരത്തിന്റേതായി ഏഴോളം ചിത്രങ്ങൾ അണിയറയിലുണ്ട്. ഡിസംബർ മാസത്തിൽ കോവിഡ് ബാധിച്ച താരം വേഗം തന്നെ നെഗറ്റീവ് ആയി മാറുകയും ചെയ്തിരുന്നു.

ശിവകാർത്തികൻ ചിത്രം അയലനാണ് നടിയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ശങ്കറിന്റെ ഇന്ത്യൻ 2ലു നടി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button