GeneralLatest NewsMollywoodNEWSSocial MediaTV Shows

ഇതുവരെ കണ്ടിട്ടില്ല മിണ്ടിയിട്ടില്ല, പക്ഷെ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ; തിരിച്ചുവരൂ എന്ന് ഡിംപലിനോട് റിമി ടോമി

ഷോയിലേക്ക് തിരികെ വരാൻ ഡിംപലിനോട് ആവശ്യപ്പെടുകയാണ് റിമി ടോമി

പിതാവിന്റെ മരണത്തെ തുടർന്ന് ബിഗ് ബോസിൽ നിന്ന് പോകേണ്ടി വന്ന മത്സരാർത്ഥിയാണ് ഡിംപൽ ബാൽ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഡിംപലിന് ഇതിനോടകം കഴിഞ്ഞിട്ടുമുണ്ട്. നിരവധി പ്രേഷകരാണ് ഡിംപലിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് എത്തിയത്. ഇപ്പോഴിതാ നടിയും ഗായികയും അവതാരകയുമായ റിമി ടോമി ഷോയിലേക്ക് തിരികെ വരാൻ ഡിംപലിനോട് ആവശ്യപ്പെടുകയാണ്.

“മിസ് യൂ ഡിയർ… ഇതുവരെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പക്ഷേ ഇന്നത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോ വല്ലാതെ മനസ്… എന്തോ പോലെ… പറ്റുമെങ്കിൽ തിരിച്ചുവരൂ… വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേ ഉള്ളൂ, കാരണം ഞാനും അതേ അവസ്ഥയിൽ കൂടി കടന്നു പോയതാ,​അതുകൊണ്ട് പറയുന്നതാ… നിന്നെ സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ,” റിമി കുറിക്കുന്നു.റിമിയുടെ നല്ല വാക്കുകൾക്ക് ഡിംപൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Rimitomy (@rimitomy)

അതേസമയം, ഷോയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡിംപൽ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയ്ക്കും സഹോദരിമാർക്കും കൂടെ നിൽക്കുന്നതാണ് ഇപ്പോൾ ഏറെ പ്രധാനമെന്നും തങ്ങളുടെ വേദനകളിൽ കൂടെ നിന്ന പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും ഡിംപൽ അറിയിച്ചു.”

shortlink

Related Articles

Post Your Comments


Back to top button