GeneralLatest NewsMollywoodNEWSSocial MediaTV Shows

എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി ; വീഡിയോ സന്ദേശം പങ്കുവച്ച് ഡിംപല്‍ ഭാല്‍

എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നുവെന്ന് ഡിംപൽ

പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരേ പോലെ വേദനയിലാഴ്ത്തിയതായിരുന്നു മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ പിതാവ് സത്യവീര്‍ സിംഗ് ഭാലിന്‍റെ വിയോഗം. ഷോയിലെ മികച്ച മത്സരത്തിയായിരുന്ന ഡിംപൽ 75-ാം ദിവസമാണ് ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. ഡിംപലിനെ തിരിച്ചു കൊണ്ടുവരണമെന്ന് ഒരു ഭാഗത്ത് ആരാധകരുടെ ക്യാംപെയ്‍നും നടക്കുന്നുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പോയതിനു ശേഷം ആദ്യമായി ഒരു വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുകയാണ് ഡിംപല്‍. തങ്ങളുടെ വേദനയില്‍ പ്രാര്‍ഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയാണ് ഡിംപൽ പങ്കുവെച്ചത്.

“ഇപ്പോള്‍, ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്ഷൻ നൽകികൊണ്ടായിരുന്നു ഡിംപൽ വീഡിയോ പങ്കുവെച്ചത്.

“നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാന്‍ എന്‍റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍റെ ആവശ്യം അവര്‍ക്കാണ്. ഞങ്ങള്‍ക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്‍റെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങള്‍ക്കും, ഓരോ കുടുംബവും എന്നു ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ കുടുംബത്തിനും നിങ്ങള്‍ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നത്. എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാര്‍ഥനയും നല്‍കിയതിന്.”  ഡിംപല്‍  പറഞ്ഞു .

https://www.instagram.com/p/COU7H3sJcj3/?utm_source=ig_web_copy_link

അതേസമയം ഡിംപൽ ഇനി ഷോയിലേക്ക് എത്തില്ല എന്ന് അവതാരകനും നടനുമായ മോഹൻലാൽ അറിയിച്ചു. അവര്‍ക്ക് തിരിച്ചുവരാനൊക്കെ പ്രയാസമാണ്. തിരിച്ചുവന്നാലും ഒരുപാട് നടപടികള്‍ ഉണ്ട്. ക്വാറന്‍റൈന്‍ തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ട്. ഇനി രണ്ടുമൂന്ന് ആഴ്ചയല്ലേ ഉള്ളൂ. അത് അവര്‍ക്കു മനസിലായി -മോഹൻലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button