GeneralLatest NewsMollywoodNEWS

നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങിയ സിനിമാ താരങ്ങൾ

സീരിയൽ താരം വിവേക് ഗോപനും ചവറയിൽ പരാജയപ്പെട്ടു

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളും രംഗത്തുണ്ടായിരുന്നു. പ്രചാരണത്തിന് ഇറങ്ങുന്ന താരങ്ങളുടെ എല്ലാം വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഫലം എത്തിയപ്പോൾ മലയാള സിനിമയിലെ മുഖ്യ താരങ്ങളായ മൂന്നു പേർ പരാജയപ്പെടുകയും ചെയ്തു.

തൃശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി, തിരുവനന്തപുരത്തു നിന്നും മത്സരിച്ച കൃഷ്ണകുമാർ, ബാലുശ്ശേരിയിൽ നിന്നും മത്സരിച്ച ധർമ്മജൻ എന്നിവരാണ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.

അതേസമയം, പത്തനാപുരത്തു നിന്നു മത്സരിച്ച ഗണേഷ് കുമാറും, കൊല്ലത്തു നിന്നു മത്സരിച്ച മുകേഷും വിജയിച്ചു. സീരിയൽ താരം വിവേക് ഗോപനും ചവറയിൽ പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button