GalleryGeneralKollywoodLatest NewsNEWSSocial Media

ശാലിനിക്കൊപ്പം പിറന്നാൾ ആഘോഷിച്ച് അജിത് ; വൈറലായ ചിത്രത്തിന് പിന്നിൽ ?

മേയ് ഒന്നിനായിരുന്നു അജിത്തിന്റെ 50-ാം പിറന്നാൾ

മലയാളത്തിലും തമിഴിലും ഒരേപോലെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഫൊട്ടോയിൽ അജിത്തുളളത്. ബ്ലാക് ഗൗണിൽ സിംപിൾ ലുക്കിലാണ് ശാലിനിയുളളത്. ഈ ചിത്രം അജിത്തിന്റെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട നടന്ന ആഘോഷത്തിൽ നിന്നുള്ളതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്.

മേയ് ഒന്നിനായിരുന്നു അജിത്തിന്റെ 50-ാം പിറന്നാൾ. കോവിഡ് സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു അജിത് പിറന്നാൾ ആഘോഷിച്ചത്.

എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ശാലിനിയെ പുറകിൽനിന്നും ചേർത്തുപിടിച്ചിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

https://www.instagram.com/p/COW0RutBVnE/?utm_source=ig_web_copy_link

കഴിഞ്ഞ ഒരു വർഷമായി സംവിധായകൻ വിനോദിന്റെ ‘വലിമൈ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അജിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അജിത്തിന്റെ പിറന്നാൾദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button